തെങ്ങ് പിഴുതുവീണു

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്
വയലിക്കട വാർഡ്
ഒമേഗ ജംഗ്ഷന് സമീപം ഒരു തെങ്ങ് പിഴുത് മറ്റൊരു മരത്തിൽ താങ്ങി നിൽക്കുകയുണ്ടായി.
 സമീപത്തെ വീടിനും ഇലക്ട്രിക് ലൈനിനും മുകളിലായി ഭീതിജനകമായി നിന്ന തെങ്ങ് 
അതിസാഹസികമായി പ്രിയ സുഹൃത്ത് ഹരിലാലും ഷാജഹാനും ചേർന്ന് മുറിച്ചുമാറ്റി
സന്ധ്യയ്ക്ക് 7 മണിയോടെ തുടങ്ങിയ ഉദ്ദ്യമം പൂർത്തിയായത് രാത്രി 11 മണിയോടെ...
 ആ സമയം വരെ ഞങ്ങളോടൊപ്പം സഹായത്തിനുഉണ്ടായിരുന്ന #KSEB ജീവനക്കാർ, ടിമ്പർവേൾഡ് ക്രയിൻ ഓപ്പറേറ്റർ,കോഷ്ണക്കാവ് വാർഡ് മെമ്പർ
ടി എം ഇക്ബാൽ,നാട്ടുകാർ, സുഹൃത്തുക്കൾ എല്ലാപ്രീയപ്പെട്ടവർക്കും ഹൃദയത്തോട് ചേർത്ത് നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🏻

NB:തെങ്ങ് വീണതിന് ശേഷം മാത്രമേ വരാൻ പറ്റൂ എന്ന് പറഞ്ഞ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനോടും സ്നേഹം മാത്രം